മോഡി പറഞ്ഞത് പഴയ കണക്കെന്ന് തൃണമൂല്‍

WEBDUNIA|
PRO
പശ്ചിമബംഗാളിനെപ്പറ്റി ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി നടത്തിയ പ്രസ്താവനകളില്‍ ചില കണക്കുകക്കില്‍ തെറ്റുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്.

കൊല്‍ക്കത്തയില്‍ നടന്ന തെരഞ്ഞെടുപ്പു പ്രചാരണ റാലിയിലാണ് സംസ്ഥാനത്തെ സ്കൂളുകളെക്കുറിച്ചു മോഡി പരാമര്‍ശിച്ചത്. സംസ്ഥാനത്തെ 35 ശതമാനം സ്കൂളുകളില്‍ വൈദ്യുതിയുണ്ടെന്നും 60 ശതമാനം പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളുകളില്‍ ടൊയ്ലറ്റുകളുണ്ടെന്നുമായിരുന്നു മോഡി പറഞ്ഞത്.

ഇത് പഴയ കണക്കുകളാണെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 98 ശതമാനം സ്കൂളുകളിലും ടൊയ്ലറ്റുകളുണ്ടെന്നും പ്രൈമറി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ തടസമില്ലാതെ വൈദ്യുതി ലഭിക്കുന്നുണ്ടെന്നും തൃണമൂല്‍ വിശദീകരിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :