ഗുജറാത്ത് വികസനത്തെ വെല്ലുവിളിച്ച് കേരളത്തിന്റെ പരസ്യം ഗുജറാത്ത് പത്രത്തില്‍

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 15 ഫെബ്രുവരി 2014 (17:52 IST)
PRO
വികസനത്തില്‍ ഗുജറാത്തിനെ വെല്ലുവിളിച്ച് ഗുജറാത്തി പത്രങ്ങളില്‍ കേരളത്തിന്റെ പരസ്യം. ഇ- റെഡിനെസില്‍ രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനം കേരളമാണെന്നാണ് പരസ്യത്തിലെ അവകാശവാദം.

കോഴിക്കോട് സൈബര്‍ പാര്‍ക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മലയാളം പത്രങ്ങളിലും ഡല്‍ഹിയിലെ ഇംഗ്ലീഷ് പത്രങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ പരസ്യം നല്‍കിയിട്ടുണ്ട്.

ഗുജറാത്തിനേക്കാള്‍ കേരളം വികസനത്തില്‍ പിന്നിലാണെന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് കേരളത്തിന്റെ ഐ.ടി വികസന പരസ്യം ഗുജറാത്തി പത്രങ്ങളില്‍ നല്‍കി ബദല്‍ കേരള സര്‍ക്കാര്‍ നല്‍കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :