Gold Rate Today: കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; മുന്‍കൂര്‍ ബുക്കിങ്ങിലൂടെ വാങ്ങിയാല്‍ ലാഭം

വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ നേരിയ തോതില്‍ ഇടിവ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്

രേണുക വേണു| Last Modified ശനി, 15 ഫെബ്രുവരി 2025 (10:37 IST)

Today's Gold Rate: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. കുതിച്ചുയര്‍ന്നു കൊണ്ടിരുന്ന സ്വര്‍ണവില ഇന്ന് ഗ്രാമിനു 100 രൂപയും പവന് 800 രൂപയും കുറഞ്ഞിട്ടുണ്ട്. വിവാഹ ആവശ്യങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍കൂര്‍ ബുക്കിങ്ങിലൂടെ ഇന്ന് സ്വര്‍ണം വാങ്ങിച്ചാല്‍ ലാഭകരമായിരിക്കും.

ഗ്രാമിനു 7,890 രൂപയാണ് ഇന്നത്തെ വില. പവനു 63,120 രൂപ. ഈ മാസം 11 ന് ഗ്രാം വില 8,060 രൂപയും പവന്‍ വില 64,480 രൂപയുമെന്ന സര്‍വകാല റെക്കോര്‍ഡ് കുറിച്ചിരുന്നു. ആ വിലയില്‍ നിന്ന് പവന്‍ 1,360 രൂപയും ഗ്രാം 170 രൂപയും കുറഞ്ഞിട്ടുണ്ട്.

വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ നേരിയ തോതില്‍ ഇടിവ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :