രണ്ട് ദിവസം കൊണ്ട് പത്തുകോടി; ഗ്രേറ്റ്ഫാദര്‍ 100 കോടിയിലേക്ക് പാഞ്ഞടുക്കുന്നു!

The Great Father, Haneef Adeni, Arya, Prithviraj, Georgettans Pooram, Dileep, ദി ഗ്രേറ്റ്ഫാദര്‍, മമ്മൂട്ടി, ഹനീഫ് അദേനി, ആര്യ, പൃഥ്വിരാജ്, ജോര്‍ജ്ജേട്ടന്‍സ് പൂരം, ദിലീപ്
BIJU| Last Updated: ശനി, 1 ഏപ്രില്‍ 2017 (18:37 IST)
ദി ഗ്രേറ്റ്ഫാദറിന്‍റെ കളക്ഷന്‍ ഈ വാരാന്ത്യം കഴിയുമ്പോള്‍ 20 കോടി കടക്കുമെന്നാണ് ഏറ്റവും പുതിയ ബോക്സോഫീസ് വിശകലനം. രണ്ട് ദിവസം കൊണ്ട് പത്തുകോടിക്കടുത്താണ് ചിത്രം കളക്ഷന്‍ നേടിയത്. സമീപകാല മലയാളസിനിമാചരിത്രത്തില്‍ ഇത്രയും തരംഗം സൃഷ്ടിച്ച ഒരു ഓപ്പണിംഗ് ഇല്ല.

ആദ്യദിവസം 4.31 കോടി രൂപ കളക്ഷന്‍ നേടിയ ഗ്രേറ്റ്ഫാദര്‍ രണ്ടാം ദിനം പണിമുടക്കായിട്ടും റെക്കോര്‍ഡ് കുതിപ്പ് നടത്തി. രണ്ടാം ദിനത്തിലെ കളക്ഷന്‍ 5.5 കോടി രൂപയാണ്. ഇതുപോലെയൊരു കുതിപ്പ് മലയാള സിനിമയില്‍ ഇതാദ്യമാണ്. പുലിമുരുകന്‍റെ മൂന്നാം ദിനത്തില്‍ ഒരു കുതിപ്പ് കണ്ടെങ്കിലും അത് 4.8 കോടിയില്‍ ഒതുങ്ങിയിരുന്നു.

മലയാള സിനിമാലോകമാകെ ഈ വമ്പന്‍ വിജയത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക് ഒരു മമ്മൂട്ടിച്ചിത്രവും ഇതിന് സമാനമായ പ്രകമ്പനം സൃഷ്ടിച്ചിട്ടില്ല. മലയാളത്തിലെ സകല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞുകൊണ്ടുള്ള മുന്നേറ്റമാണ് ചിത്രം നടത്തുന്നത്.

ലോകമെമ്പാടുമായി നാനൂറോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ദി ഗ്രേറ്റ്ഫാദര്‍ 25 ദിവസം കൊണ്ട് 100 കോടി ക്ലബില്‍ കടക്കാനുള്ള സാധ്യതയാണ് ട്രേഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. മമ്മൂട്ടി എന്ന ഒറ്റ ഫാക്ടറാണ് ഈ സിനിമയെ ചരിത്രവിജയമാക്കിത്തീര്‍ക്കുന്നതില്‍ പ്രധാനഘടകമായത്.

ഹനീഫ് അദേനി എന്ന നവാഗത സംവിധായകന്‍ ഒരു ഗംഭീര വിഷ്വല്‍ ട്രീറ്റാണ് പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. വമ്പന്‍ സ്രാവുകള്‍ ഇനിയും റിലീസായിക്കൊള്ളട്ടെ, ബിഗ് ഡാഡിയെ അതൊന്നും ബാധിക്കില്ലെന്ന് തെളിയിച്ചുകൊണ്ടാണ് ഗ്രേറ്റ്ഫാദറിന്‍റെ കുതിപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :