പരദേശി ഹിറ്റ്, ആദ്യവാരം 4.86 കോടി കളക്ഷന്‍!

WEBDUNIA|
PRO
സംവിധാനം ചെയ്ത തമിഴ് ചിത്രം ‘പരദേശി’ മികച്ച വിജയത്തിലേക്ക് കുതിക്കുന്നു. ആദ്യവാരം ചിത്രം നേടിയത് 4.86 കോടി രൂപ. നിരൂപകര്‍ വാനോളം പ്രശംസിച്ച ഈ സിനിമയെ പ്രേക്ഷകരും ഏറ്റെടുത്തതോടെ ബാല ഹാപ്പിയാണ്.

ആദ്യ വാരാന്ത്യത്തില്‍ തമിഴ്നാട്ടില്‍ 4.86 കോടി രൂപയാണ് കളക്ഷന്‍ വന്നിരിക്കുന്നത്. 40 കോടി രൂപ മുതല്‍ മുടക്കുള്ള ഈ സിനിമ വലിയ വിജയമായി മാറുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ചിത്രത്തിന്‍റെ ചെലവ് 40 കോടിയാണ് എന്ന റിപ്പോര്‍ട്ട് ശരിയല്ലെന്നും 9.5 കോടി രൂപ മാത്രമാണ് ചെലവായിട്ടുള്ളതെന്നുമുള്ള വിവരങ്ങളും ലഭിക്കുന്നുണ്ട്.

അഥര്‍വ മുരളി, ധന്‍സിക, വേദിക എന്നിവരാണ് പരദേശിയിലെ പ്രധാന താരങ്ങള്‍. ഹിന്ദി സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് ഈ സിനിമ വടക്കേ ഇന്ത്യയിലും മറ്റും റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷ് സബ് ടൈറ്റിലോടുകൂടിയാണ് ഹിന്ദി മേഖലകളില്‍ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

പോള്‍ ഹാരിസ് ഡാനിയലിന്‍റെ ‘റെഡ് ടീ’ എന്ന നോവലിന്‍റെ തമിഴ് പരിഭാഷയായ ‘എരിയും പനിക്കാട്’ ആധാരമാക്കിയാണ് ബാല ‘പരദേശി’ എടുത്തിരിക്കുന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഒരു തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന അടിമജീവിതത്തേക്കുറിച്ചാണ് സിനിമ പറയുന്നത്.

സേതു, നന്ദ, പിതാമഹന്‍, നാന്‍ കടവുള്‍, അവന്‍ ഇവന്‍ എന്നിവയാണ് ബാല സംവിധാനം ചെയ്ത ചിത്രങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :