Last Updated:
ബുധന്‍, 15 ഫെബ്രുവരി 2017 (15:21 IST)
ദുല്‍ക്കര്‍ സല്‍മാന്‍റെ ‘ജോമോന്‍റെ സുവിശേഷങ്ങള്‍’ 50 കോടി ക്ലബിലേക്ക്‍. 26 ദിവസങ്ങള്‍ കൊണ്ട് 30 കോടിയിലധികം കളക്ഷന്‍ നേടിയ സിനിമ അമ്പതാം നാള്‍ പിന്നിട്ടുകഴിയുമ്പോള്‍ അമ്പത് കോടി ക്ലബില്‍ ഇടം പിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
ജോമോന്‍റെ സുവിശേഷങ്ങളുടെ ആഗോള കളക്ഷന്‍ വിവരമാണിത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഈ സിനിമ റിലീസ് ചെയ്തയുടന്‍ കടുത്ത വിമര്‍ശനങ്ങളെയാണ് നേരിടേണ്ടിവന്നത്. ജേക്കബിന്‍റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിന്‍റെ അനുകരണമാണ് ഈ സിനിമ എന്നതായിരുന്നു പ്രധാന വിമര്‍ശനം.
എന്നാല്‍ അത്തരം വിമര്‍ശനങ്ങളെയെല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ട് ചിത്രം കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തതോടെ പടം വമ്പന്‍ ഹിറ്റായി മാറി. ചാര്‍ലിക്ക് പിന്നാലെ മറ്റൊരു ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രം കൂടി 30 കോടി പിന്നിടുന്നതിനാണ് ബോക്സോഫീസ് സാക്‍ഷ്യം വഹിച്ചത്.
ഇതോടെ ദുല്‍ക്കര്‍ സല്‍മാന് 30 കോടി ക്ലബ് പിന്നിട്ട് വിജയക്കുതിപ്പ് നടത്തിയ മൂന്ന് ചിത്രങ്ങള്‍ പോക്കറ്റിലായി. ചാര്‍ലിക്ക് മുമ്പ് ബാംഗ്ലൂര്‍ ഡെയ്സ് 52 കോടി കളക്ഷന്‍ നേടിയിരുന്നു.