ഒരു മനോഹര കുടുംബചിത്രം, മമ്മൂട്ടിയും നയന്‍സും ഒന്നിച്ചു!

മമ്മൂട്ടി, നയന്‍‌താര, രാപ്പകല്‍, കമല്‍, Mammootty, Nayanthara, Kamal, Rappakal
BIJU| Last Modified ബുധന്‍, 3 ഒക്‌ടോബര്‍ 2018 (18:47 IST)
മമ്മൂട്ടിക്കൊപ്പം നയന്‍‌താര ചേരുമ്പോള്‍ സ്ക്രീനില്‍ അതൊരു പ്രത്യേക കെമിസ്ട്രിയാണ്. പല സിനിമകളില്‍ നമ്മള്‍ ആ ജോഡിയെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. കമല്‍ സംവിധാനം ചെയ്ത ‘രാപ്പകല്‍’ എന്ന സിനിമ അവയില്‍ ഏറെ പ്രത്യേകതകളോടെ മുന്നില്‍ നില്‍ക്കുന്നു.

മേക്കപ്പിന്‍റെ ഭാരമില്ലാതെ, കഥാപാത്രങ്ങളായി മമ്മൂട്ടിയും നയന്‍സും ജീവിച്ച സിനിമയായിരുന്നു രാപ്പകല്‍. ഒരു വലിയ തറവാട്ടിലെ കാര്യസ്ഥനും ജോലിക്കാരിയുമായാണ് അവര്‍ വേഷമിട്ടത്. കൃഷ്ണന്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടിയും ഗൌരി എന്ന കഥാപാത്രത്തെ നയന്‍‌താരയും ഉജ്ജ്വലമാക്കി.

ടി എ റസാക്കിന്‍റെ തിരക്കഥയിലാണ് കമല്‍ രാപ്പകലെടുത്തത്. മമ്മൂട്ടിയെയും നയന്‍‌താരയെയും കൂടാതെ ഒട്ടനവധി താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. കഥയുടെ നെടുംതൂണായി വന്നത് ശാരദ അവതരിപ്പിച്ച സരസ്വതിയമ്മ എന്ന കഥാപാത്രമാണ്.

‘അമ്മ മനസ് തങ്കമനസ്’ എന്ന ഗാനരംഗത്തില്‍ ശാരദയും മമ്മൂട്ടിയും അമ്മയും മകനുമായി തകര്‍ത്തഭിനയിച്ചു. കൈതപ്രത്തിന്‍റെ വരികള്‍ക്ക് ഈണമിട്ടത് മോഹന്‍ സിത്താര ആയിരുന്നു. 'പോകാതേ കരിയിലക്കാറ്റേ..’ എന്ന മറ്റൊരു ഗാനവും സൂപ്പര്‍ഹിറ്റായി. പി സുകുമാറായിരുന്നു ഛായാഗ്രഹണം.

ബാലചന്ദ്രമേനോന്‍, ഗീതു മോഹന്‍‌ദാസ്, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, താര കല്യാണ്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, സലിംകുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

രാപ്പകല്‍ ഒരു വലിയ വിജയമായിരുന്നില്ല. എങ്കിലും മമ്മൂട്ടിയുടെ നല്ല കുടുംബചിത്രങ്ങളില്‍ രാപ്പകലിനും സ്ഥാനമുണ്ട്. കാര്യസ്ഥന്‍ കൃഷ്ണന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇന്നും സ്നേഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

K.Sudhakaran: നേതൃമാറ്റം ഉടന്‍, സുധാകരനു അതൃപ്തി; പകരം ആര്?

K.Sudhakaran: നേതൃമാറ്റം ഉടന്‍, സുധാകരനു അതൃപ്തി; പകരം ആര്?
ഗുജറാത്തില്‍ പുരോഗമിക്കുന്ന എഐസിസി സമ്മേളനത്തിലാണ് സംസ്ഥാന നേതൃമാറ്റം ചര്‍ച്ചയായത്

വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളില്‍ സംഘര്‍ഷം; ...

വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളില്‍ സംഘര്‍ഷം; പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു
കഴിഞ്ഞ ശനിയാഴ്ച രാഷ്ട്രപതി ദ്രൗപതി മുര്‍മു ബില്ലില്‍ ഒപ്പുവച്ചതോടെ ബില്‍ നിയമമായി.

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു; കേന്ദ്രത്തിന്റെ ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു; കേന്ദ്രത്തിന്റെ നീക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കെ
ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന അവസരത്തിലാണ് ...

ഇടവിട്ടുള്ള മഴ പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് ...

ഇടവിട്ടുള്ള മഴ പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് പിടിമുറുക്കുന്നു; 97 ശതമാനം മരണ നിരക്കുള്ള മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 1200 പോയിന്റ് വരെ ...

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 1200 പോയിന്റ് വരെ ഉയര്‍ന്നു
ഓഹരി വിപണിയില്‍ മുന്നേറ്റം സെന്‍സെക്‌സ് 1200 പോയിന്റ് വരെ ഉയര്‍ന്നു. ജപ്പാന്‍, ഹോങ്കോങ് ...