ഇന്ത്യയാകെ ദംഗല്‍ തരംഗം, ആമിര്‍ഖാന്‍ ഭരിക്കുന്ന ബോക്സോഫീസ് !

ആമിര്‍ഖാനാണ് ഇന്ത്യയുടെ ബോക്സോഫീസ് കിംഗ്!

Last Modified ചൊവ്വ, 10 ജനുവരി 2017 (19:48 IST)
ഇന്ത്യയാകെ ദംഗല്‍ തരംഗമാണ്. ആമിര്‍ ഖാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ബോക്സോഫീസ് ഭരിക്കുകയാണ്. ചിത്രത്തിന്‍റെ തിയേറ്റര്‍ കളക്ഷന്‍ മാത്രം 350 കോടിയിലെത്തിയിരിക്കുന്നു. ദംഗലിന്‍റെ ഇതുവരെയുള്ള മൊത്തം ബിസിനസ് 670 കോടിക്ക് മുകളിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ സിനിമയായി മാറുമ്പോഴും മറ്റൊരു മോഹിപ്പിക്കുന്ന റെക്കോര്‍ഡ് ദംഗലിനെ കാത്തിരിക്കുന്നുണ്ട്. മൊത്തം ബിസിനസ് 1000 കോടിയെ സ്പര്‍ശിക്കാന്‍ ദംഗലിന് കഴിയുമോ? കഴിയുമെന്ന് തന്നെയാണ് ട്രേഡ് പണ്ഡിതര്‍ വിലയിരുത്തുന്നത്.

ബോളിവുഡ് ബോക്സോഫീസ് ചരിത്രത്തിലെ ഒന്നുമുതല്‍ 10 വരെയുള്ള സ്ഥാനവും കളക്ഷനും ഇങ്ങനെയാണ്:

ദംഗല്‍













349.65 കോടി
പികെ













339.50 കോടി
ബജ്‌റംഗി ബായിജാന്‍



320.34 കോടി
സുല്‍ത്താന്‍









300.45 കോടി
ധൂം 3













280.25 കോടി
ക്രിഷ് 3












240.50 കോടി
കിക്ക്













233.00 കോടി
ചെന്നൈ എക്സ്പ്രസ്

226.70 കോടി
പ്രേം രത്തന്‍ ധന്‍ പായോ
207.40 കോടി
ഹാപ്പി ന്യൂ ഇയര്‍




205.00 കോടി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :