സ്ഥാനാര്‍ഥികളെ കഷ്ടപ്പെടുത്താന്‍ സൂ‍ര്യനും മത്സരിക്കും!!!

WEBDUNIA|
PRO
നട്ടുച്ചയോ രാത്രിയോയെന്ന് നോക്കാതെയുള്ള പ്രചാരണവുമായി തെരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങാനൊരുങ്ങുന്ന നേതാക്കളെയും വോട്ട് ചെയ്യാനെത്തുന്ന വോട്ടര്‍മാരെയും ബുദ്ധിമുട്ടിക്കാന്‍ ഇത്തവണ വേനല്‍ചൂട് കടുക്കുമെന്ന് റിപ്പോര്‍ട്ട്.

വോട്ടര്‍മാര്‍ക്ക് വേനല്‍ ചൂടില്‍ നിന്ന് ആശ്വാസം നല്‍കാനായി പോളിങ് ബൂത്തുകളില്‍ പ്രത്യേക വിശ്രമ മുറികള്‍ സജ്ജീകരിക്കുമെന്നും പോളിങ് ബൂത്തുകളില്‍ ഷീറ്റുകള്‍ ഉപയോഗിച്ച് വേണമെങ്കില്‍ പന്തല്‍ കെട്ടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്.

കാരണം സംസ്ഥാനത്ത് കടുത്ത താപനിലയായിരിക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനില ഉയരാനും സാധ്യതയുണ്ട്.

ഫെബ്രുവരി അന്ത്യത്തോടെ കൂടുതല്‍ ജാഗ്രത വേണമെന്നാണ് ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. ഏറ്റവുമധികം അന്തരീക്ഷതാപം പ്രതീക്ഷിക്കുന്ന മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ സൂര്യാഘാത സാധ്യത ഏറെയാണ്.

സൂര്യതാപംമൂലം 104 ഡിഗ്രി ഫാരന്‍ഹീറ്റില്‍ (40 ഡിഗ്രി സെല്‍ഷ്യസ്) കൂടുതല്‍ ശരീരോഷ്മാവ് ഉയരുക, ചര്‍മം വരണ്ടുപോകുക, ശ്വസനം സാവധാനമാകുക, മാനസിക പിരിമുറുക്കം, തലവേദന, പേശിമുറുകല്‍, കൃഷ്ണമണി വികസിക്കല്‍, ക്ഷീണം, ചുഴലി, ബോധക്ഷയം എന്നിവയാണ് സൂര്യാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

പ്രചാരണത്തിനായി ജനങ്ങള്‍ക്കിടയിലേക്ക് നേരിട്ട് ഇറങ്ങുന്ന സ്ഥാനാര്‍ഥികള്‍ സൂര്യരശ്മികള്‍ ശരീരത്ത് നേരിട്ടുപതിക്കുന്നത് പരമാവധി ഒഴിവാക്കിയും പരമാവധി വെള്ളം കുടിച്ചും രക്ഷനേടാനാണ് വിദ്ഗദര്‍ നല്‍കുന്ന മുന്നറിയിപ്പ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :