വടകരയില്‍ രമയല്ല, പി കുമാരന്‍‌കുട്ടി സ്ഥാനാര്‍ഥി

കോഴിക്കോട്| WEBDUNIA| Last Updated: ശനി, 15 മാര്‍ച്ച് 2014 (17:10 IST)
PRO
ലോക്‌സഭാ മണ്ഡലത്തിലെ ആര്‍എംപി സ്ഥാനാര്‍ഥിയായി അഡ്വ പി കുമാരന്‍കുട്ടി മത്സരിക്കും.

ഡിവൈഎഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ കുമാരന്‍കുട്ടി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിരുന്നു.പാര്‍ട്ടി തയ്യാറാക്കിയ പട്ടികയനുസരിച്ച് കോഴിക്കോട്ട് അഡ്വ പ്രതാപ്കുമാറും കണ്ണൂരില്‍ പിപിമോഹനനും കാസര്‍ക്കോട്ട് കെകെഅശോകനും ആലത്തൂരില്‍ എംയു ആല്‍ബിനും ആറ്റിങ്ങലില്‍ സുശീലനും മത്സരിക്കും.

വയനാട്, മലപ്പുറം മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്വതന്ത്രരെ പിന്തുണയ്ക്കും. പൊന്നാനി, പാലക്കാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള നാളെ പ്രഖ്യാപിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :