1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Women arrested in kannur for is relation

ഐഎസ് പ്രചരണ കേസുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നിന്ന് അറസ്റ്റുചെയ്ത യുവതികളെ ഏഴുദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

Women
ഐഎസ് പ്രചരണ കേസുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നിന്ന് അറസ്റ്റുചെയ്ത യുവതികളെ ഏഴുദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇന്ത്യയില്‍ ഐഎസിനുവേണ്ടി മാധ്യമങ്ങളിലൂടെ ഇവര്‍ പ്രചരണം നടത്തുന്നുവെന്നാണ് എന്‍ ഐഎ പറയുന്നത്. ഇവരെ ഇന്നലെ ഡല്‍ഹിയിലെ എന്‍ ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു. 
 
കണ്ണൂര്‍ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് കശ്മീരിലെ കൂട്ടാളികള്‍ക്ക് പണം അയച്ചുനല്‍കിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്‍ ഐഎ സംഘം രഹസ്യമായാണ് ഇവരെ വീട്ടില്‍ നിന്നും അറസ്റ്റുചെയ്തത്. 
അടുത്ത ലേഖനം
താലിബാന്‍ പ്രതികാര നടപടികള്‍ തുടങ്ങിയതായി ഐക്യരാഷ്ട്രസഭയുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്