Hazard Warning: ഹസാർഡ് വാർണിംഗ് ലൈറ്റിന്‍റെ ദുരുപയോഗം അപകടത്തിന് വഴിവെയ്ക്കും, ഇക്കാര്യങ്ങൾ നിങ്ങൾക്ക് അറിയാമോ?
വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച് (Triangle symbol) ആണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്.
What is Hazard Warning how it should be used
യാത്രയ്ക്കിടെ റോഡില്‍ വാഹനം നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രം പുറകെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കുന്നതിനാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് ഉപയോഗിക്കേണ്ടത്. പഞ്ചര്‍, ബ്രേക്ക് ഡൗണ്‍, അപ്രതീക്ഷിത തകരാറുകള്‍,അപകട സാധ്യതയുള്ള ഇടങ്ങളില്‍ വാഹനം നിര്‍ത്തേണ്ടി വരുമ്പോള്‍,മറ്റൊരു വാഹനത്തെ കെട്ടിവലിക്കുന്നതുപോലെ പ്രത്യേക സാഹചര്യങ്ങള്‍ വരുമ്പോള്‍ പുറകെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കുന്നതിനാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് ഉപയോഗിക്കേണ്ടത്. തെറ്റായ രീതിയില്‍ ഇവ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തും. മോട്ടോര്‍ വാഹന നിയമപ്രകാരം വാഹനം ഓടിക്കുമ്പോള്‍ ഒരിക്കലും ഹസാഡ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കരുത് അല്ലെങ്കില്‍ നിങ്ങളുടെ വാഹനംകെട്ടി വലിച്ചുകൊണ്ടു പോകുകയായിരിക്കണം. അതുപോലെ തന്നെ മഴയുള്ളപ്പോഴും, മൂടല്‍ മഞ്ഞുള്ളപ്പോഴും ഹസാഡ് പ്രവര്‍ത്തിപ്പിക്കരുത്.
