1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad Local News

വയനാട് ദുരന്തത്തില്‍ മരണം 67 ആയി; 70തോളം പേര്‍ക്ക് പരിക്ക്

flood
വയനാട് ദുരന്തത്തില്‍ മരണം 67 ആയി. കൂടാതെ 70തോളം പേര്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിവരം. റംലത്ത് (53), അഷ്‌റഫ് (49), കുഞ്ഞിമെയ്തീന്‍ (65), ലെനിന്‍, വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന എന്നിവരുടെ മൃതദേഹമാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞത്. മേപ്പാടി ആശുപത്രിയില്‍ 18 പേരുടെയും സ്വകാര്യ ആശുപത്രിയില്‍ അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
 
രക്ഷാപ്രവര്‍ത്തനത്തിന് ഏഴിമലയില്‍ നിന്ന് നാവിക സേന സംഘം എത്തും. മരണപ്പെട്ടവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. പ്രദേശത്ത് ശക്തമായ മഴ നിലനില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രയാസകരമായിരിക്കുകയാണ്. മുണ്ടക്കൈയും അട്ടമലയും പൂര്‍ണമായും ഒറ്റപ്പെട്ടു. ഇവിടങ്ങളില്‍ നാന്നൂറോളം കുടുംബങ്ങളാണ് ഉള്ളത്. അതേസമയം തകര്‍ന്ന വീട്ടില്‍ നിന്ന് ഒരു കുട്ടിയെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
അടുത്ത ലേഖനം
സംസ്ഥാനത്ത് അതിതീവ്ര മഴ, 8 ജില്ലകളിൽ റെഡ് അലർട്ട്, നാല് ജില്ലകളിൽ ഓറഞ്ച്