1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Voting machines malfunction

സംസ്ഥാനത്ത് മോക് പോളിങ്ങില്‍ പലയിടത്തും വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കി

Voting Machines Malfunction
സംസ്ഥാനത്ത് മോക് പോളിങ്ങില്‍ പലയിടത്തും വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കി. ഇന്ന് രാവിലെ അഞ്ചരയ്ക്കാണ് മോക് പോളിങ് ആരംഭിച്ചത്. ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷീനും ചിലയിടങ്ങളില്‍ വിവിപാറ്റുമാണ് പണിമുടക്കിയത.് പകരം യന്ത്രങ്ങള്‍ എത്തിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കി. പത്തനംതിട്ട 22 ആം ബൂത്തിലും നഗരസഭ 215 ആം ബൂത്തിലും വോട്ടിംഗ് മെഷീനുകള്‍ കുഴപ്പം കാണിച്ചു. 
 
കോഴിക്കോട് മണ്ഡലം കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിലെ ബൂത്ത് നമ്പര്‍ ഒന്നിലും വോട്ടിംഗ് മെഷീന്‍ തകരാറിലായി. കൂടാതെ നടക്കാവ് 51, 53 ബൂത്തിലും തൃക്കാക്കര വില്ലേജ് ഓഫീസ് പോളിംഗ് സ്റ്റേഷന്‍ 91 ആം നമ്പര്‍ ബൂത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടായി.
അടുത്ത ലേഖനം
സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാന്‍ 500 രൂപ; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കും