അനുബന്ധ വാര്‍ത്തകള്‍
- രാഹുല്‍ ഗാന്ധി വയനാട്ടില്‍ തോല്‍ക്കുമെന്ന് മോദി
- Rahul Gandhi: അമേഠിയിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം?
- അമിത് ഷായും നഡ്ഡയും നാളെ കേരളത്തില്‍, സ്മൃതി ഇറാനി വയനാട്ടിലെത്തി മോദിയും വൈകാതെയെത്തും
- രാഹുൽ ഗാന്ധി പെട്ടുപോയതാണ്, എല്ലാത്തിനും ഉത്തരവാദി സോണിയ മാത്രം: കങ്കണ റണൗട്ട്
- രാഹുല്‍ ഗാന്ധിക്ക് ഇത്രയും സ്വത്തുവകകള്‍ ഉണ്ടോ? നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ ഇങ്ങനെ
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പിവി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പിവി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്കി. നാട്ടികല് എസ്എച്ച്ഒയ്ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലാണ് പരാതിക്കാരന്. പരാതിയുടെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് കോടതിയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. രാഹുല്‍ ഗാന്ധി നെഹ്റു കുടുംബാംഗമാണോ എന്നറിയാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നായിരുന്നു അധിക്ഷേപം.
പേരിനൊപ്പം ഗാന്ധി എന്ന പേര് കൂട്ടിച്ചേര്‍ക്കാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ മാറിയെന്നും അന്‍വര്‍ പറഞ്ഞു. ഇടതുമുന്നണിയുടെ പ്രചരണ പരിപാടിയിലാണ് അന്‍വര്‍ അധിക്ഷേപ പ്രസംഗം നടത്തിയത്.