അനുബന്ധ വാര്‍ത്തകള്‍
- സമൂഹത്തിന് മാതൃകാപരമായ വിധിയാണ് കോടതി നല്‍കിയതെന്ന് വിസ്മയയുടെ പിതാവ്
- വിസ്മയയുടെ മുഖത്ത് പ്രതി ബൂട്ടിട്ട് ചവിട്ടിയതായി പ്രോസിക്യൂഷൻ, ഇത് സൂര്യന് കീഴിലെ ആദ്യസംഭവമല്ലെന്ന് പ്രതിഭാഗം
- 'ഞാന്‍ ചെറുപ്പക്കാരനാണ്, ഇനിയും ജീവിതമുണ്ട്'; കോടതിയില്‍ നാടകീയ രംഗങ്ങള്‍, സിംപതി പിടിച്ചുപറ്റാന്‍ ശ്രമവുമായി കിരണ്‍ കുമാര്‍
- ഒരു സർക്കാർ ജോലിക്കാരന് ഇതൊന്നുമല്ല കിട്ടുന്നത്, ഇതിനേക്കാൾ നല്ലൊരുത്തിയെ എനിക്ക് കിട്ടിയേനെ
- അച്ഛന് ഓർമക്കുറവ്, അമ്മയ്ക്കും അസുഖങ്ങളുണ്ട്, കുറ്റമൊന്നും ചെയ്തിട്ടില്ല :കിരൺകുമാർ
വിജയ് ബാബു 30ന് എത്തും, മടക്കയാത്രാ ടിക്കറ്റ് കോടതിയിൽ ഹാജരാക്കി
നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ഒളിവിൽ പോയ നിർമാതാവ് വിജയ് ബാബു ഈ മാസം 30ന് തിരിച്ചെത്തും. 30നു മടക്കയാത്രയ്ക്കു കൊച്ചിയിലേക്ക് എടുത്ത വിമാന ടിക്കറ്റ് അഭിഭാഷകർ കോടതിയിൽ ഹാജരാക്കി.
ഇന്നലെ വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുമ്പോൾ ഇന്ത്യൻ നിയമസംവിധാനങ്ങളുടെ അധികാര പരിധിയിൽ എത്തട്ടെ എന്നും ടിക്കറ്റ് എടുത്ത ശേഷം കോടതിയിൽ ഹാജരാക്കിയാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാം എന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് വിജയ്ബാബു 30ന് തിരികെ എത്തുമെന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്.ജോർജിയയിൽനിന്നു വിജയ് ബാബു ഇന്നലെ ദുബായിൽ മടങ്ങിയെത്തിയിരുന്നു. പാസ്പോർട്ട് റദ്ദാക്കപ്പെട്ടതോടെ എംബസിയുടെ പ്രത്യേക അനുമതി തേടിയാണ് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നത്.