എ കെ ജെ അയ്യര്‍|
Last Updated:
ഞായര്‍, 30 ഓഗസ്റ്റ് 2020 (11:14 IST)
കൊട്ടാരക്കരയ്ക്കടുത്ത് എംസി റോഡില്‍ വായയ്ക്കല്‍ ആനാട് കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. കാറും ഓട്ടോറിക്ഷയുമായി കൂട്ടിമുട്ടിയാണ് ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും മുത്തശ്ശിയും കൊച്ചുമകളും മരിച്ചത്.
ഓട്ടോ ഡ്രൈവര്‍ തേവന്നൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ രഞജിത് (35), വണ്ടിപ്പുര ഗോപവിലാസത്തില്‍ രമാദേവി (65), കൊച്ചുമകള്‍ ഗോപിക (7) എന്നിവരാണ് മരിച്ചത്. പൊലിക്കോട് നിന്ന് വയയ്ക്കലിലേക്ക് വന്ന ഓട്ടോറിക്ഷയില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓണസാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുംവഴിയായിരുന്നു
ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റിക്ഷാ മറിഞ്ഞപ്പോള്‍ അതിനടിയില്‍ പെട്ടാണ് ഓട്ടോയിലെ യാത്രക്കാര്‍ മരിച്ചത്. മരിച്ച കുട്ടിയുടെ മാതാവ് ഉദയയെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.