അവധിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ മടങ്ങിയെത്തണം, ചൂരല്‍മലയില്‍ പള്ളിയിലും മദ്രസയിലും താല്‍ക്കാലിക ആശുപത്രി: മന്ത്രി വീണ ജോര്‍ജ്
വയനാട് ചൂരല്‍മലയില്‍ പള്ളിയിലും മദ്രസയിലും താല്‍ക്കാലിക ആശുപത്രി സംവിധാനങ്ങള്‍ തുടങ്ങിയിട്ടുള്ളതായും ആരോഗ്യമന്ത്രി അറിയിച്ചു
Wayanad Rescue
എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ഏകോപിപ്പിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ.റീന, അഡീഷണല്‍ ഡയറക്ടര്‍ ഡോ.റീത്ത, എന്‍.എച്ച്.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ.ബിജോയ് തുടങ്ങിയവരും ഈ സംസ്ഥാനതല സംഘത്തിലുണ്ടാകും. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കണം. വയനാട് അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കും.
വയനാട് ചൂരല്‍മലയില്‍ പള്ളിയിലും മദ്രസയിലും താല്‍ക്കാലിക ആശുപത്രി സംവിധാനങ്ങള്‍ തുടങ്ങിയിട്ടുള്ളതായും ആരോഗ്യമന്ത്രി അറിയിച്ചു.