1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. two arrested for growing cannabis at yard

വാടക വീട്ടിൽ 'തമാശയ്ക്ക്' കഞ്ചാവ് വളർത്തി; രണ്ട് പേർ അറസ്റ്റിൽ

ആറടിയോളം ഉയരമുള്ള കഞ്ചാവ് ചെടി എക്സൈസ് പിടിച്ചെടുത്തു.

Cannabis
വാടക വീട്ടിൽ കഞ്ചാവ് വളർത്തിയ സംഭവത്തിൽ കിഴക്കമ്പലത്ത് നിന്ന് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ബിഹാർ സ്വദേശികളായ ബലായ് താക്കൂർ, രാജീവ് താക്കൂൾ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഇഅവരുടെ വീട്ടിൽ നിന്ന് പൂത്ത് പാകമായ കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തുകയായിരുന്നു. ആറടിയോളം ഉയരമുള്ള കഞ്ചാവ് ചെടി എക്സൈസ് പിടിച്ചെടുത്തു.
 
കിഴക്കമ്പലത്തെ സ്വകാര്യ സ്ഥാപനത്തിലാണ് ഇരുവരും ജോലി ചെയ്യുന്നത്. നാട്ടിൽ പോയപ്പോൾ കിട്ടിയ വിത്തുകൾ കൊണ്ടു വന്നതാണെന്നും വെറുതെ രസത്തിനു പാകി നോക്കിയതാണെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റിലായ ബാലയിയേയും രാജീവിനെയും കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. 
അടുത്ത ലേഖനം
പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരി ഇടരുതെന്നു മോഹൻലാലിനോട് ശോഭനാ ജോർജ്