അനുബന്ധ വാര്‍ത്തകള്‍
- മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 136 അടിയ്ക്ക് മുകളിൽ, പെരിയറിന്റെ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിയ്ക്കും
- മഴക്കെടുതി: തിരുവനന്തപുരം ജില്ലയില്‍ മത്സ്യത്തൊഴിലാളികളുടെ രക്ഷാ സൈന്യത്തെ രൂപീകരിച്ചതായി മേയര്‍
- ജലനിരപ്പ് താഴ്ന്നു, പമ്പാ ഡാമിന്റെ ആറ് ഷട്ടറുകളും അടച്ചു
- അക്സായി ചിന്നിൽ വൻ ചൈനീസ് സേന തമ്പടിച്ചിട്ടുണ്ടെന്ന് വിവരം, രാത്രിയിൽ ചിനുക് ഹെലികോപ്റ്റർ പറത്തി ഇന്ത്യ
- ലാൻഡിങ് സമയത്തെ അശ്രദ്ധമായ പ്രവൃത്തി അപകടമുണ്ടാക്കി, കരിപ്പൂർ വിമാന അപകടത്തിൽ എഫ്ഐആർ സമർപ്പിച്ച് പൊലീസ്
ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്നലെ രജിസ്റ്റര്‍ ചെയ്തത് 1655 കേസുകള്‍; 1262 പേരെ അറസ്റ്റുചെയ്തു
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 1655 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ അറസ്റ്റിലായത് 1262 പേരാണ്. കൂടാതെ 162 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മാസ്ക് ധരിക്കാത്ത 5662 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് എട്ടു കേസുകളും രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സിറ്റിയില്‍ 14 പേരാണ് അറസ്റ്റിലായത്. ഏഴു വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 1211 പേര്‍ക്കായിരുന്നു ഇന്നലെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചിരുന്നത്. ഇതില്‍ 1026 പേര്‍ക്കും സമ്പര്‍ക്കം വഴിയായിരുന്നു രോഗം വന്നത്.