1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

സെക്രട്ടറിയേറ്റിന്റെ മൂന്നാം നിലയില്‍ തീപിടിത്തം

Trivandrum
സെക്രട്ടറിയേറ്റിന്റെ മൂന്നാം നിലയില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഓഫീസിലെ കര്‍ട്ടനും സീലിങ്ങും കത്തി നശിച്ചു. ഫയലുകള്‍ ഒന്നും കത്തിനശിച്ചിട്ടില്ല എന്ന് പോലീസ് അറിയിച്ചു.
 
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉന്നത പോലീസ് സംഘവും ജില്ലാ കളക്ടറും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 2020ല്‍ ഇതേ ബ്ലോക്കില്‍ തീപ്പിടിത്തമുണ്ടാവുകയും ഫയലുകളും കമ്ബ്യൂട്ടറുകളുമുള്‍പ്പടെ കത്തി നശിക്കുകയും ചെയ്തിരുന്നു.
അടുത്ത ലേഖനം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച്ച മുതല്‍ രണ്ടാഴ്ച്ച ദര്‍ശനത്തിനും വഴിപാടുകള്‍ക്കും നിയന്ത്രണം