അനുബന്ധ വാര്‍ത്തകള്‍
- അറുപതുകാരിയായ ട്രാൻസ്ജെൻഡറിന്റെ മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിൽ തള്ളിയ നിലയിൽ; കഴുത്തിൽ ആഴത്തിലുള്ള മുറിവ്
- കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; തിരുവനന്തപുരത്ത് 498 പേര്‍ക്കെതിരേ നടപടി
- 'കാപ്പ' ചുമത്താൻ പൊലീസിന് അധികാരം നൽകണമെന്ന് പൊലിസ്, ജയിൽ പരിഷ്കരണ സമിതി റിപ്പോർട്ട്
- കോവാക്സിൻ നിർണായക ഘട്ടത്തിൽ: മനുഷ്യരിൽ മൂന്നാംഘട്ട പരീക്ഷണത്തീന് അനുമതി
- മംമ്ത മോഹൻദാസ് ഇനി നിർമ്മാതാവ്, കൂടുതല്‍ വിവരങ്ങള്‍ ഇതാ !
കെഎസ്ആര്‍ടിസിക്ക് 50വൈദ്യുതി ബസുകള്‍ ഉള്‍പ്പെടെ 360 ബസുകള്‍ വാങ്ങാന്‍ അനുമതി
കെ.എസ്.ആര്.ടി.സിക്ക് പുതിയ 360 ബസുകള്‍ വാങ്ങാന്‍ ഗതാഗത വകുപ്പ് അനുമതി നല്കി. ഫാസ്റ്റ് പാസഞ്ചര്‍ - 50 എണ്ണം ( വൈദ്യുതി), സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ - 310 എണ്ണം( സി.എന്‍.സി ) ഉള്‍പ്പെടെയുള്ളവ വാങ്ങാനായി 286.50 കോടി രൂപയുടെ അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു.
പദ്ധതിയുടെ ആകെ ചിലവായ 286.50 കോടി രൂപയില്‍ 27.50 കോടി രൂപ ( 50 ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിന് ) കേന്ദ്ര സര്‍ക്കാരിന്റെ FAME 2 പദ്ധതിയുടെ കീഴില്‍ സബ്സിഡി ലഭ്യമാകും, ശേഷിക്കുന്ന തുകയായ 259 കോടി രൂപ കിഫ്ബിയില്‍ നിന്നും 4% പലിശ നിരക്കിലുള്ള വായ്പയായണ് ലഭിക്കുക. ധനകാര്യമന്ത്രി ടി.എം. തോമസ് ഐസക് ചെയര്‍മാനായ കിഫ്ബി ബോര്‍ഡ് നേരത്തെ കെ.എസ്.ആര്.ടി.സിക്ക് തുക അനുവദിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി. ഡല്‍ഹി കഴിഞ്ഞാല്‍ തിരുവനന്തപുരത്തെ ഗ്രീന്‍ സിറ്റിയാക്കുനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് കെ.എസ്.ആര്.ടി.സി ഈ പദ്ധതി നടപ്പിലാക്കുക.