അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 89 ആരോഗ്യപ്രവർത്തകർക്ക്, 2 സിഐഎസ്എഫ് ജവാൻമാർക്കും രോഗം
- സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ എക്സൈസ് വകുപ്പിന്റെ ശുപാര്‍ശ
- സംസ്ഥാനത്ത് ഇന്ന് 3026 പേർക്ക് കൊവിഡ്, 13 മരണം, 2723 പേർക്ക് സമ്പർക്കം വഴി രോഗം
- തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
- സുശാന്തിന് ലഹരിമരുന്ന് എത്തിച്ചു നല്‍കിയത് താനാണെന്ന് റിയ ചക്രബര്‍ത്തിയുടെ കുറ്റസമ്മതം
പ്രവാസികള്‍ക്കുവേണ്ടിയുള്ള ഡ്രീം കേരള വെബ്പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
പ്രവാസികളുടെ ലോകപരിചയവും തൊഴില്‍ നൈപുണ്യവും പുതിയ ആശയങ്ങളും സംയോജിപ്പിച്ച് കേരള വികസനത്തിന് ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഡ്രീം കേരള വെബ്പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇതുവരെ 3.6 ലക്ഷം പേരാണ് വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയത്. ഇതില്‍ 57% പേരും തൊഴില്‍ നഷ്ടപ്പെട്ടവരാണ്. ഇവരെ പ്രയോജനപ്പെടുത്തി വികസനം സാധ്യമാക്കുകയാണ് ഡ്രീം കേരളയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഡ്രീം കേരളയുടെ സ്റ്റിയറിംഗ് കമ്മറ്റി യോഗം പ്രാരംഭമായി നടന്നു. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന് ഡ്രീം കേരള പദ്ധതി അവതരിപ്പിച്ചു.
അടുത്ത ലേഖനം