1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thalassery Newmahi Police

മോഷണക്കേസിലെ പ്രതിയുടെ പിതാവ് എസ്‌ഐയെ കുത്തി പരിക്കേല്‍പ്പിച്ചു

Thalassery
കഴിഞ്ഞ ദിവസം തലശേരി ന്യൂമാഹി പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് .ഐ രൂപേഷ് പെട്ടിപ്പാലം കോളനിലെ മര്‍ദ്ദന കേസ് അന്വേഷിക്കാന്‍ എത്തിയപ്പോള്‍ മറ്റൊരു കേസിലെ പ്രതിയുടെ പിതാവിന്റെ കുത്തേറ്റു ആശുപത്രിയിലായി.  
 
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കോളനിയിലെ ഒരു വീട്ടില്‍ നടന്ന മോഷണ കേസില്‍ നിച്ചു എന്ന യുവാവിനെ ന്യൂ മാഹി പോലീസ് അറസ്‌റ് ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് നിച്ചുവിന്റെ പിതാവ് ഹുസ്സൈന്‍ എന്ന 56 കാരന്‍ എസ് .ഐ യെ കത്തികൊണ്ട് കുത്തിയത്.
 
ഇടതു കൈക്കു പരിക്കേറ്റ രൂപേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹുസൈനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. ഹുസൈനെതിരെ തലശേരി പോലീസ് സ്റ്റേഷനിലും അതിക്രമം കാണിച്ചതിന് കേസുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.   
അടുത്ത ലേഖനം
ഓപ്പറേഷന്‍ പി ഹണ്ട്: സംസ്ഥാനത്ത് നടന്ന റെയ്ഡില്‍ അറസ്റ്റിലായതില്‍ ഭൂരിഭാഗവും ഉയര്‍ന്ന പ്രൊഫഷനിലുള്ളവര്‍; ഏറ്റവും കൂടുതല്‍ കേസുകള്‍ മലപ്പുറത്ത്