ചെന്നൈ|
Last Updated:
തിങ്കള്‍, 23 ജനുവരി 2017 (17:31 IST)
തമിഴ്നാട് നിയമസഭ ജല്ലിക്കെട്ട് ബില്‍ പാസാക്കി. പ്രത്യേക നിയമസഭ സമ്മേളനം ചേര്‍ന്നാണ് ബില്‍ പാസാക്കിയത്. ഐക്യകണ്ഠേനയാണ് ബില്‍ പാസാക്കിയത്. മുഖ്യമന്ത്രി ഒ പനീര്‍സെല്‍വമാണ് ബില്‍ അവതരിപ്പിച്ചത്.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആണ് സംസ്ഥാനത്ത് ജല്ലിക്കെട്ട് പ്രധാനമായും നടക്കുക. ഈ സമയത്ത് സര്‍ക്കാരിന്റെ അനുമതിയോടെ ജല്ലിക്കെട്ട് നടത്താമെന്നാണ് ബില്ലില്‍ വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാനസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് രാഷ്‌ട്രപതി ഒപ്പുവെച്ചിരുന്നു. തുടര്‍ന്ന്, ഇന്നു ചേര്‍ന്ന നിയമസഭാസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുകയായിരുന്നു. ബില്‍ ഐക്യകണ്ഠേന അംഗീകരിച്ചതോടെ ചരിത്രപ്രധാനമായ നടപടിക്കാണ് തമിഴ്നാട് നിയമസഭ സാക്‌ഷ്യം വഹിച്ചത്.