1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suspects under custody on Iringalakkuda

ഇരിങ്ങാലക്കുടയിൽ ഗൃഹനാഥനെ വെട്ടിക്കൊന്ന സംഭവം; മൂന്ന് പേർ പിടിയിൽ

പ്രതികാരം കലാശിച്ചത് കൊലപാതകത്തിൽ; മൂന്ന് പേർ പിടിയിൽ

Murder
ഇരിങ്ങാലക്കുടയിൽ കുടുംബനാഥനെ ഗുണ്ടകൾ വീട്ടിൽക്കയറി വെട്ടിക്കൊന്ന സംഭവത്തിൽ മൂന്ന് പേർ പിടിയിലായതായി സൂചന. തുറവൻകാട് സ്വദേശികളാണ് കസ്‌റ്റഡിയിലുള്ളത്. ഇവരെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. ഞായറാഴ്‌ച വൈകുന്നേരം വിജയന്റെ മകൻ വിനീതുമായി വാക്കേറ്റം നടത്തിയത് ഇവരാണ്.
 
മുമ്പും നിരവധി ക്രിമിനൽ കേസുകളിപ്പെട്ടവരാണ് പിടിയിലായത്. ഇവർക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളതായും സംശയമുണ്ട്. മറ്റ് പ്രതികളും ഉടൻ പിടിയിലാകുമെന്നാണ് സൂചന. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
 
കനാൽ ബെയ്‌സിൽ മോദിച്ചാൽ വീട്ടിൽ വിജയൻ (58) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച രാത്രി 11 മണിയോടെ വിജയന്റെ മകൻ വിനീതിനെ തേടി വീട്ടിൽ എത്തിയ ഗുണ്ടകൾ വിജയനെ വെട്ടിക്കൊല്ലുകയായിരുന്നു. മൂന്ന് ബൈക്കുകളിലായെത്തിയ ഗുണ്ടകൾ മകനെ കിട്ടാത്തതുകൊണ്ട് അച്ഛനായ വിജയനെ കൊല്ലുകയായിരുന്നു. തടുക്കാൻ ശ്രമിച്ച ഭാര്യ അംബികയ്‌ക്കും വെട്ടേറ്റു. അംബികയുടെ അമ്മ കൗസല്യയ്‌ക്ക് വീഴ്‌ചയിൽ പരുക്കുണ്ട്. കെഎസ്ഇയിലെ ജീവനക്കാരനാണു മരിച്ച വിജയൻ‍.
About Writer
Rijisha M.
അടുത്ത ലേഖനം
ബെനിറ്റോ മുസ്സോളനി എന്ന് കുഞ്ഞിന് പേരിട്ടു; മാതാപിതാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി !