1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. sureshgopi responce on nilavilakku issue

നിലവിളക്ക് കൊളുത്തില്ലെന്ന് പറയാന്‍ മന്ത്രിക്ക് അവകാശമുണ്ട്: സുരേഷ്‌ ഗോപി

സര്‍ക്കാര്‍ പരിപാടികളില്‍ വിളക്കുകള്‍ കൊളുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം മന്ത്രി സുധാകരനുണ്ടെന്ന് നടനും എംപിയുമായ സുരേഷ് ഗോപി

thiruvananthapuram
സര്‍ക്കാര്‍ പരിപാടികളില്‍ വിളക്കുകള്‍ കൊളുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം മന്ത്രി സുധാകരനുണ്ടെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. എന്നാല്‍ നിലവിളക്കു കൊളുത്താത്ത പരിപാടികളില്‍ താന്‍ ഇനി പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
എല്ലാവര്‍ക്കും അവരവരുടേതായ രാഷ്ട്രീയ നിലപാടുകളുണ്ട്. ഏതൊരു കാര്യത്തിനും ശുഭാരംഭം അത്യാവശ്യമാണ്. നിലവിളക്ക് കത്തിക്കില്ലെന്നും മത പ്രാര്‍ത്ഥനകള്‍ ആവശ്യമില്ലെന്നുമുള്ള നിലപാട് എടുക്കുന്നവര്‍ക്ക് അതു പറയാനുള്ള അവകാശവും ഉണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
 
അടുത്ത ലേഖനം
ബാര്‍കോഴ കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം; അനുബന്ധ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും