1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Sreekrishnapuram Ashwinraj

മെഡിക്കൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Suicide
പാലക്കാട്: മെഡിക്കൽ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശ്രീകൃഷ്ണപുരം കാവുങ്കൽത്തൊട്ടി വീട്ടിൽ രാജൻ - ശ്രീജ ദമ്പതികളുടെ മകൻ അശ്വിൻ രാജ് എന്ന 19 കാരനാണ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ മകൻ എഴുന്നേൽക്കാതായപ്പോൾ പിതാവ് രാജൻ മുറിയുടെ വാതിൽ പൊളിച്ചു അകത്തു കടക്കുകയായിരുന്നു. പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ്. വിദ്യാർത്ഥിയാണ്. ശാന്ത സ്വഭാവമായിരുന്നു അശ്വിൻ രാജെന്നാണ് അധ്യാപകരും ബന്ധുക്കളും പറഞ്ഞത്. മരണ കാരണം വ്യക്തമല്ലെന്നാണ് ശ്രീകൃഷ്ണപുരം പോലീസ് ഇൻസ്‌പെക്ടർ ബിനീഷ് പറഞ്ഞത്
അടുത്ത ലേഖനം
ഗേറ്റ് ദേഹത്ത് വീണു മൂന്നു വയസുകാരൻ മരിച്ചു