അനുബന്ധ വാര്‍ത്തകള്‍
- സാമ്പത്തിക ബാധ്യത : മദ്ധ്യവയ്കൻ തൂങ്ങി മരിച്ച നിലയിൽ
- യുവാവിനെ കഴുത്തുറുത്ത് മരിച്ച നിലയിൽ കണ്ടെത്തി
- കണ്ണൂരില്‍ 14കാരന് തൂങ്ങിമരിച്ച സംഭവം; സ്കൂളിനെതിരെ ആരോപണവുമായി കുടുംബം
- നവവരന് വിവാഹ ദിവസം ജീവനൊടുക്കിയ നിലയില്‍
- ആലപ്പുഴയില്‍ ടിവി ചാര്‍ജ് ചെയ്തു കൊടുക്കാത്തതിന്റെ മനോവിഷമത്തില്‍ 9 വയസ്സുകാരന് ജീവനൊടുക്കി
ആദിവാസി കുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം : പ്രായപൂർത്തി ആകാത്ത രണ്ടു ആദിവാസി കുട്ടികളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടക്കര മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യാംജിത്ത് (17), കരുളായി കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കൽക്കുളം തീക്കടി നഗറിലെ ശ്യാംജിത്തിൻ്റെ വീട്ടിലെ മുറിയിൽ ഇരുവരെയും ഒരു കയറിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എടക്കര പോലീസ് സി.ഐ. എൻ.ബി. ഷൈജുവിൻ്റ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി തുടർ നടപടികൾ സ്വീകരിച്ചു. ചാത്തൻ - ശാന്ത ദമ്പതികളുടെ മകനാണ് ശ്യാംജിത്ത്. ഗോപി - ചാത്തി ദമ്പതികളുടെ മകളാണ് ഗോപിക.