അഭിറാം മനോഹർ|
Last Modified ചൊവ്വ, 6 ജൂണ്‍ 2023 (21:49 IST)
കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ പുരുഷ ടീമിന് പിഴയേര്‍പ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വനിതാ ടീമിനെ പിരിച്ചുവിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്. താത്കാലികമായി വനിതാ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതായാണ് ക്ലബ് ഔദ്യോഗികമായി അറിയിച്ചത്. ഐഎസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ ഗ്രൗണ്ട് വിട്ടതിനെ തുടര്‍ന്ന് ടീമിന് 4 കോടി രൂപയാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുഴ ചുമത്തിയത്.
ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അധികാരത്തെയും തീരുമാനത്തെയും മാനിക്കുന്നുവെങ്കിലും ക്ലബിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ പിഴ ഈടാക്കിയ നടപടി ബാധിക്കുമെന്ന് ക്ലബ് പറഞ്ഞു. അതേസമയം ആദ്യ സീസണില്‍ മികച്ച പ്രകടനമായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ് വനിതകള്‍ കാഴ്ചവെച്ചത്. പുരുഷ ടീം ചെയ്ത തെറ്റിന് വനിതാ ടീം ശിക്ഷ അനുഭവിക്കേണ്ടി വരുന്നതിനെ പല രീതിയിലാണ് ആരാധകര്‍ പ്രതികരിക്കുന്നത്. അതേസമയം ഇത് താത്കാലികമായ പ്രശ്‌നം മാത്രമാണെന്നും സാമ്പത്തിക പ്രശ്‌നങ്ങള്‍ തീര്‍ന്നാല്‍ വനിതാ ടീമിനെ പുനസ്ഥാപിക്കുമെന്നും ക്ലബ് അറിയിച്ചു.