1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ship strike in shipping boat; 3 died

കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചു; മൂന്ന് മരണം, എട്ട് പേർക്കായി തിരച്ചിൽ നടത്തുന്നു

കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചു; മൂന്ന് മരണം, എട്ട് പേർക്കായി തിരച്ചിൽ നടത്തുന്നു

കൊച്ചി
കൊച്ചിയിൽ മത്സ്യബന്ധനത്തിന് പുറം കടലിൽ പോയ ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മരണം. 12 പേർക്ക് പരുക്കേറ്റു. മുനമ്പത്തുനിന്നു പോയ മൽസ്യബന്ധന ബോട്ടിലാണ് കപ്പലിടിച്ചത്.
 
14 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി. എട്ടുപേരേക്കുറിച്ച് വിവരമില്ല. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.
 
ഓഷ്യാന എന്ന ബോട്ടാണു അപകടത്തിൽപ്പെട്ടത്. അപകടമുണ്ടാക്കിയ കപ്പലേതെന്ന് തിരിച്ചറിയാനായിട്ടില്ല.
പുലർച്ചെ പുറംകടലിൽവച്ചാണ് അപകടമുണ്ടായത്. കുളച്ചൽ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇന്നലെ രാത്രിയാണ് ഇവർ മൽസ്യബന്ധനത്തിനു പോയത്. 
 
സമീപത്തുണ്ടായ മറ്റു ബോട്ടുകളാണ് പരുക്കേറ്റവരെ രക്ഷിച്ചത്. ബോട്ട് പൂർണമായും മുങ്ങിപ്പോവുകയായിരുന്നു.
അടുത്ത ലേഖനം
മകളെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചുമൂടി; മാതാപിതാക്കൾ അറസ്‌റ്റിൽ