അനുബന്ധ വാര്‍ത്തകള്‍
- മോഷണ ശ്രമത്തിനിടെ ഭയന്ന വയോധികയെ ചുംബിച്ച് സമാധാനിപ്പിച്ച് കള്ളൻ, വീഡിയോ !
- ഷീല ദീക്ഷിതിന്റെ അവസാന നാളുകളില്‍ പി സി ചാക്കോ വേദനിപ്പിച്ചെന്ന് ഷീലയുടെ മകന്, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി!
- ‘സംഘടനാ പ്രവർത്തനം തീവ്രവാദത്തിൽ എത്താഞ്ഞത് നന്നായി’; ഗോപിനാഥൻ കൊടുങ്ങല്ലൂർ സംഘടനാ പ്രവർത്തനം അവസാനിപ്പിച്ചു
- ചീഫ് ജസ്റ്റിസിനെതിരെ പരാതി നൽകിയ ജീവനക്കാരിയ്ക്കെതിരായ കേസ് അവസാനിപ്പിച്ചു
- ഡിആർഡിഒയുടെ ആളില്ലാ വിമാനം പരീക്ഷണ പറക്കലിനിടെ തകർന്നു വീണു
നിപയോട് പൊരുതി ജയിച്ച അജന്യ, ചേർത്തുപിടിച്ച് ഷൈലജ ടീച്ചർ
നിപ വൈറസ് ബാധയെ അതിജീവിച്ച യുവതിയെ ചേർത്ത് പിടിച്ച് ആരോഗ്യമന്ത്രി ഷൈലജ ടീച്ചർ. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിക്കൊപ്പമാണ് അജന്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പത്ത് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് അജന്യ ജീവിതത്തിലേക്ക് കടന്നു വന്നത്.
ശൈലജ ടിച്ചറുടെ പോസ്റ്റിന്റെ പൂർണാരൂപം:
നിപ വൈറസ് ബാധയെ അതിജീവിച്ച കോഴിക്കോട് ചേലിയ സ്വദേശിനി അജന്യയെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തില്‍ വച്ച് കണ്ടുമുട്ടി. നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിക്കൊപ്പമാണ് അജന്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് നെഞ്ച് രോഗ വിഭാഗം ആശുപത്രിയില്‍ അര്‍ദ്ധബോധാവസ്ഥയിൽ നീണ്ട പത്ത് നാളുകള്‍ കിടന്നതിന് ശേഷമാണ് അജന്യ നിപ വൈറസ് ബാധയെ അതിജീവിച്ചത്.