സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ആറ് കോടി കൈമാറി
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ 15 എംഎല്‍എമാര്‍ 50,000 രൂപ വീതം, ആകെ - 7,50,000 രൂപ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ആറ് കോടി രൂപ കൈമാറി. ഇതില്‍ ബാങ്ക് വിഹിതമായ ഒരു കോടി രൂപ ഒന്നാം ഗഡുവായും ജീവനക്കാരുടെ വിഹിതമായ അഞ്ച് കോടി രണ്ടാം ഗഡുവായുമാണ് കൈമാറിയത്.
ഇന്ന് ലഭിച്ച മറ്റു പ്രധാന സംഭാവനകള്‍
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ 15 എംഎല്‍എമാര്‍ 50,000 രൂപ വീതം, ആകെ - 7,50,000 രൂപ
മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കടയുടെ നേതൃത്വത്തില്‍ ചാപ്റ്റര്‍ ഭാരവാഹി പ്രതിനിധികളും മിഷന്‍ ജീവനക്കാരും ചേര്‍ന്ന് - 52,50,677രൂപ
ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി സമാഹരിച്ച - 51,40,000 രൂപ
