അനുബന്ധ വാര്‍ത്തകള്‍
- ശബരിമല; സുരക്ഷയൊരുക്കാൻ സന്നിധാനത്ത് വനിതാ പെലീസ്
- ശബരിമല നട ഇന്ന് തുറക്കും, ശക്തമായ സുരക്ഷയൊരുക്കി പൊലീസ്: ഭക്തരുടെ വാഹനപരിശോധനയും പ്രതിഷേധവും അനുവദിക്കില്ല, വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിന് ബോധപൂര്‍വമെത്തുന്ന യുവതികളെ കടത്തിവിടില്ല
- 'ഇന്നല്ലെങ്കിൽ നാളെ ഞങ്ങൾ പതിനെട്ടാം പടി ചവിട്ടും, മൗലികാവകാശങ്ങൾ നിഷേധിക്കുന്നവരുടെ മുഖത്തു നോക്കി പ്ഭാ, പുല്ലേ എന്ന് ഉച്ചത്തിൽ പറയും'
- ശബരിമലയിൽ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് സംഘപരിവാർ; ശക്തമായ സുരക്ഷയൊരുക്കി പൊലീസ്, വനിതാ പൊലീസിനെ വിന്യസിച്ചേക്കും
- ‘നീ ശബരിമലയിൽ പോകും അല്ലേടീ‘, രശ്മി ആർ നായരുടെ വീടിനുനേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിൽ
യുവതികൾ കയറിയാൽ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേൽശാന്തി
യുവതികൾ കയറിയാൽ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേൽശാന്തി
ശബരിമലയില്‍ യുവതികള്‍ കയറി ആചാരലംഘനമുണ്ടായാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന് നമ്പൂതിരി. ഐ.ജി.അജിത്ത് കുമാര്‍ സന്നിധാനത്തെത്തി മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരിയെ സന്ദര്‍ശിച്ചിരുന്നു. ഈ അവസരത്തിലാണ് മേല്‍ശാന്തി ഇക്കാര്യം വ്യക്തമാക്കിയത്.
ചിത്തിര ആട്ടത്തിനായി ഇന്ന് വൈകുന്നേരം ശബരിമല തുറക്കാനിരിക്കെയാണ് മേൽശാന്തി ഇക്കാര്യം വ്യക്തമാക്കിയത്. യുവതികള്‍ വീണ്ടുമെത്തിയാല്‍ ഈ പ്രക്രിയ ആവര്‍ത്തിക്കുമെന്നും മേല്‍ശാന്തി വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയോടെ തന്ത്രി കണ്ഠര് രാജീവര് എത്തുമെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം കാര്യങ്ങള്‍ നടപ്പാക്കുമെന്നും മേല്‍ശാന്തി പറഞ്ഞു.
അതേസമയം സന്നിധാനത്തും പരിസരത്തുമായി വനിതാ പൊലീസ് ഉൾപ്പെടെ ശക്തമായ പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.