1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Kerala News

ശബരിമലയില്‍ ബസിനെ പിന്തുടര്‍ന്ന് ഓടുന്നതിനിടെ അയ്യപ്പഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു

Sabarimala
ശബരിമലയില്‍ ബസിനെ പിന്തുടര്‍ന്ന് ഓടുന്നതിനിടെ അയ്യപ്പഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു. പെരുനാട് കൂനംകരയിലാണ് സംഭവം. തമിഴ്നാട് തിരുച്ചി സ്വദേശി പെരിയസ്വാമിയാണ് മരിച്ചത്. സന്നിധാനത്ത് ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പുതുക്കടയില്‍ വാഹനം പിടിച്ചിട്ടപ്പോള്‍ ഭക്ഷണം കഴിക്കാന്‍ കഴിക്കാന്‍ ഇദ്ദേഹം പുറത്തേക്കിറങ്ങുകയായിരുന്നു.
 
ഇദ്ദേഹം തിരികെ കയറുന്നതിന് മുമ്പ് ബസ് മുന്നോട്ട് നീങ്ങുകയും ബസിനെ പിന്തുടര്‍ന്ന് റോഡിലൂടെ ഇദ്ദേഹം ഓടുകയായിരുന്നു. പിന്നാലെയാണ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം