റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില; ആദ്യമായി 56000 കടന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (16:10 IST)
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില. ആദ്യമായി 56000 കടന്നു. ഇന്ന് പവന് 160 രൂപയാണ് കൂടിയത്. ഇതോടെയാണ് പവന് 56000 കടന്നത്. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് സാവധാനം വില കൂടിവരുകയായിരുന്നു.

അഞ്ചുദിവസത്തിനിടെ 1400 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :