1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Depression in Bay of Bengal

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും

വാർത്തകൾ
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടും എന്ന് കാലാവസ്ഥാ വിദഗ്ധർ. ഇതോടെ സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വീണ്ടും മഴ ശക്തമാകും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിനോട് ചേർന്നാകും ന്യുനമർദ്ദം രൂപപ്പെടുക,
 
കേരളത്തിൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. ന്യൂനമർദ്ദം ശക്തി പ്രാപിയ്ക്കുന്നതോടെ വടക്കുപടിഞ്ഞാറൻ ദിശയിലേയ്ക്ക് സഞ്ചരിയ്ക്കും. ആന്ധ്രാ, ഒഡീഷ തീരങ്ങളിലേയ്ക്ക് സഞ്ചരിച്ച് രണ്ട് ദിവസത്തിനുള്ളിൽ തീവ്ര ന്യുനമർദ്ദമായി മാറിയേക്കും. ഇത് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിയ്ക്കാനും സാധ്യതയുണ്ട്.  
അടുത്ത ലേഖനം
കൊവിഡ് വ്യാപനം: ആഗസ്റ്റിലെ സീറോ സർവേയിൽ സംസ്ഥാനത്ത് പൊസിറ്റീവായത് 0.8 ശതമാനം