1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Milma Price Hike

ഇന്നുമുതല്‍ മില്‍മ പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടും

Milma Price Hike
ഇന്നുമുതല്‍ പാലുല്‍പന്നങ്ങള്‍ക്ക് വില കൂടുമെന്ന് മില്‍മ. പാല്‍, തൈര്, ലെസ്സി ഉല്‍പന്നങ്ങള്‍ക്ക് 5% വില കൂടും. കൃത്യമായ വില പ്രസിദ്ധീകരിക്കുമെന്നും മില്‍മചെയര്‍മാന്‍ അറിയിച്ചു. അരി, ധാന്യം, പാലുല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 5 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണിത്
 
പ്രീപാക്ക് ചെയ്ത മാംസം (ഫ്രോസന്‍ അല്ലാത്തത്), മീന്‍, തേന്‍, ശര്‍ക്കര, പനീര്‍, ലെസ്സി, പപ്പടം, പാക്കറ്റിലാക്കി വില്‍ക്കുന്ന ഗോതമ്പുപൊടി അടക്കമുള്ളവയ്ക്കും 5 ശതമാനം നികുതി ബാധകമാകും. ജൂണ്‍ അവസാനം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പരിഷ്‌കരിച്ച മറ്റു നികുതി നിരക്കുകളും തിങ്കളാഴ്ച പ്രാബല്യത്തില്‍ വരും. നികുതി വര്‍ധനയ്ക്കനുസരിച്ച് പല ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിലയും കൂടിയേക്കും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം