1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Kerala News

സംസ്ഥാനത്ത് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

Rain
സംസ്ഥാനത്ത് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.കേരളവര്‍മ്മ കോളേജിലെ ജനാധിപത്യ ഇലക്ഷന്‍ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുന്ന ആര്‍.ബിന്ദു  രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍  പോലീസ് നരഹത്യ നടത്തിയിരിക്കുകയാണെന്നും ഇതിനെതിരെ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നതെന്ന് കെഎസ് യു അറിയിച്ചു.
 
വനിതാ സംസ്ഥാന ഭാരവാഹികള്‍ അടക്കം  ക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്  സംസ്ഥാനത്തുടനീളം നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് അറിയിച്ചത്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും  വിഷയത്തിന്റെ ഗൗരവം മുന്നില്‍കണ്ട് പ്രതിഷേധ മാര്‍ച്ചുകള്‍, പ്രകടനങ്ങള്‍ തുടങ്ങിയവ നടത്താനും  കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആഹ്വാനം ചെയ്തു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തൃശൂര്‍ നഗരത്തില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി