അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം,പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും
- വടക്കഞ്ചേരി ദേശീയ പാതയില്‍ സ്ഥാപിച്ച എഐ കാമറ വാഹനമിടിച്ച് തകര്‍ന്നു
- ലോക കേരളസഭ: മുഖ്യമന്ത്രിയും സംഘവും ന്യൂയോര്‍ക്കില്‍ എത്തി
- AI Camera: എ ഐ ക്യാമറയിൽ കുടുങ്ങിയവരിലേറെയും സീറ്റ് ബെൽറ്റ് ഇടാത്തവർ, ഹെൽമറ്റ് വെക്കാത്ത കേസുകൾ കുറവ്
- കേരളത്തില്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
കാലവര്‍ഷം എത്താന്‍ വൈകിയത് കാറ്റിന്റെ ഗതി എതിര്‍ദിശയിലായതിനാല്‍; കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്
സംസ്ഥാനത്ത് കാലവര്‍ഷം എത്താന്‍ വൈകിയത് കാറ്റിന്റെ ഗതി എതിര്ദിശയിലായതിനാലെന്ന് കാലാവസ്ഥാ കേന്ദ്രം. കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
വ്യാഴാഴ്ചയാണ് കാലവര്‍ഷം കേരളത്തിലെത്തിയത്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രഖ്യാപിച്ചതില്‍ നിന്നും ഒരാഴ്ചയ്ക്ക് ശേഷമാണ് കാലവര്‍ഷം സംസ്ഥാനത്ത് എത്തിയത്.