1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Corona virus alert

കൊറോണ; ചൈനയിൽ മരണം 80; യുഎസിലും തായ്‌വാനിലും പടരുന്നു

വൈറസ് ബാധ വ്യാപനം തടയാൻ ചൈനയിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Corona Virus
ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 80 ആയി. വൈറസ് ബാധ വ്യാപനം തടയാൻ ചൈനയിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്കയിലും തായ്‌വാനിലും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചു. 
 
അമേരിക്കയിൽ മൂന്ന് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം അഞ്ചായി. 26 സംസ്ഥാനങ്ങളിലുമായി നൂറിലേറെപ്പേർ കർശന നിരീക്ഷണത്തിലാണ്. തായ്‌വാനിൽ നാലാമതൊരാൾ കൂടി ചികിത്സയിലാണ്. 
About Writer
റെയ്‌നാ തോമസ്
അടുത്ത ലേഖനം
കൊറോണ വൈറസ്; മലപ്പുറത്ത് ഒരാൾ നിരീക്ഷണത്തിൽ