1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pathanamthitta dry well become full water

വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ഞെട്ടലില്‍ പത്തനംതിട്ടയില്‍ കുടുംബം

well
well
വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞ ഞെട്ടലില്‍ പത്തനംതിട്ടയില്‍ കുടുംബം. കടുത്ത വേനലില്‍ വരുണ്ടുകിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറയുകയായിരുന്നു. പത്തനംതിട്ട മാടത്തും പടി ജംഗ്ഷന് സമീപം മോഹന്റെ വീട്ടിലാണ് സംഭവം. പുനലൂര്‍ മൂവാറ്റുപുഴ പാതയോരത്ത് ചേര്‍ന്നാണ് കുടുംബം താമസിക്കുന്നത്. വീടിന്റെ പിന്നില്‍ എല്ലാ മഴക്കാലത്തും പാറ ഇടുക്കില്‍ നിന്ന് ഉറവ രൂപപ്പെടാറുണ്ട്. 
 
ഉറവയിലെ വെള്ളം ഒഴുകി പോകുന്നിടത്താണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. രണ്ടുമാസത്തോളമായി കിണര്‍ വറ്റിക്കിടക്കുകയായിരുന്നു. ഇപ്പോള്‍ കടുത്ത ചൂടില്‍ ഉറവയില്‍ നിന്ന് നീരൊഴുക്ക് തുടങ്ങി. വൈകുന്നേരം വീട്ടുകാര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കിണര്‍ നിറഞ്ഞു കിടക്കുന്ന കാഴ്ച കണ്ടത്.
അടുത്ത ലേഖനം
ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്; ആറു വര്‍ഷത്തിനിടെ മരിച്ചത് 301 പേര്‍