1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pathanamthitta containment zone

പത്തനംതിട്ട ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Pathanamthitta
പത്തനംതിട്ട ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. അടൂര്‍ നഗരസഭയിലെ എല്ലാ വാര്‍ഡുകളും, മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, കോന്നി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, 16 എന്നീ സ്ഥലങ്ങളില്‍ ജൂലൈ 20 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
 
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നത് കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.
അടുത്ത ലേഖനം
'അമ്മയ്ക്ക് ഞാന്‍ ജീവിതത്തില്‍ നിന്ന് സ്വാതന്ത്യം നല്‍കി'; അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനരികിൽ ഇരുന്ന് വിളിച്ചുപറഞ്ഞ് മകൻ