കോവിഡ് വ്യാപനം; ദക്ഷിണ റെയില്‍വെ എട്ട് തീവണ്ടികള്‍ റദ്ദാക്കി

രേണുക വേണു| Last Modified ശനി, 22 ജനുവരി 2022 (09:22 IST)

കോവിഡ് വ്യാപനതീവ്രത കൂടിയതോടെ എട്ടു തീവണ്ടികള്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ് (16366), കൊല്ലം-തിരുവനന്തപുരം അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06425), കോട്ടയം-കൊല്ലം അണ്‍റിസര്‍വ്ഡ് (06431), തിരുവനന്തപുരം-നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06435), മംഗളൂരു സെന്‍ട്രല്‍ കോഴിക്കോട് എക്സ്പ്രസ് (16610), കോഴിക്കോട് -കണ്ണൂര്‍ എക്സ്പ്രസ് സെപ്ഷ്യല്‍ (06481), കണ്ണൂര്‍-ചെറുവട്ടൂര്‍ എക്സ്പ്രസ് സ്‌പെഷ്യല്‍ (06469), ചെറുവട്ടൂര്‍-മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ് സ്‌പെഷ്യല്‍ (06491) എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :