അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4506 ആയി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 414 പേര്‍ക്ക്
- ശമ്പള കുടിശ്ശിക നല്‍കിയില്ല: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സൂചന പണിമുടക്കും പ്രതിഷേധപ്രകടനവും നടത്തി
- തിരെഞ്ഞെടുപ്പ് കൊവിഡ് വ്യാപനം കൂട്ടി, രോഗവ്യാപനം നിയന്ത്രിക്കാൻ ശക്തമായ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി
- ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയത് സമാനതകളില്ലാത്ത പാര്‍പ്പിട വികസനമെന്ന് മുഖ്യമന്ത്രി
- യൂത്ത് ലീഗിൽ നിന്നും ഇത്തവണ ആറ് പേർ നിയമസഭാ പോരാട്ടത്തിന്
ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞത്, നേമത്ത് മത്സരിക്കുമെന്ന വാർത്തകൾ നിഷേധിച്ച് ഉമ്മൻചാണ്ടി
വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും മത്സരിക്കുമെന്ന വാർത്തകൾ തള്ളി കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. പുതുപ്പള്ളി വിട്ട് വേറെങ്ങും പോകില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കണമെന്ന തരത്തിൽ വാര്‍ത്തകളും ചര്‍ച്ചകളും സജീവമായതോടെയാണ് വാർത്താക്കുറിപ്പ് ഇറക്കി ഉമ്മൻ ചാണ്ടി തന്നെ വാർത്തകൾ നിഷേധിച്ചത്.
ഉമ്മൻചാണ്ടിയുടെ സാന്നിധ്യം തെക്കൻ കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിനെ സഹായിക്കുമെന്നും നേമത്ത് ഉമ്മൻചാണ്ടി മത്സരിക്കണമെന്ന നിര്‍ദ്ദേശം മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ മുന്നോട്ട് വച്ചതായും വാർത്തകൾ വന്നിരുന്നു. ഉമ്മൻചാണ്ടി എവിടെ നിന്നാലും ജയിക്കുമെന്ന മുല്ലപ്പള്ളിയുടെ പ്രതികരണം കൂടി വന്നതോടെ വാര്‍ത്ത സജീവമായി. വാർത്തയെ പിന്തുണച്ച് ഐ ഗ്രൂപ്പ് നേതാക്കൾ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് ഉമ്മൻചാണ്ടി ഔദ്യോഗികമായി വാര്‍ത്താ കുറിപ്പിറക്കി വാർത്തകൾ നിഷേധിച്ചത്.