1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. One crore worth MDMA captured

ഒരു കോടിയുടെ എം.ഡി.എം.എ യുമായി കാസർകോട് സ്വദേശിയെ പിടികൂടി

M.D.M.A
മലപ്പുറം: രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ ഒരു കോടിയുടെ എം.ഡി.എം.എ യുമായി കാസർകോട് സ്വദേശിയെ പിടികൂടി. കാസർകോട് മഞ്ചേശ്വരം സ്വദേശി അബ്ദുൽ ഖാദർ നസീർ ഹുസ്സൈൻ എന്ന 36 കാരനാണ് പിടിയിലായത്.
 
ബംഗളൂരുവിൽ നിന്ന് ബസ്സിൽ കാരിയർമാർ വഴി മയക്കുമരുന്നുകൾ എത്തിച്ചു വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ഡി.വൈ.എസ്.പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ കോട്ടക്കുന്നിൽ നിന്ന് പിടികൂടിയത്.
 
ഇയാളിൽ നിന്ന് 23 ഗ്രാം എം.ഡി.എം.എ ആണ് പിടിച്ചെടുത്തത്. ഇയാൾ പല തവണ സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ ഇത്തരത്തിൽ മയക്കുമരുന്ന് എത്തിച്ചു കച്ചവടം നടത്തിയതായി സമ്മതിച്ചു എന്ന് പോലീസ് വെളിപ്പെടുത്തി.
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
ചക്ക ദേഹത്ത് വീണു വീട്ടമ്മ മരിച്ചു