1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. October 14 Rain Alert

സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

October 14 Rain Alert
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ തുടരും. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധന തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. 
 
അടുത്ത ലേഖനം
ഇനി വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ പൊടിപാറിക്കും, ഗ്രൂപ്പ് ചാറ്റ് ഇവന്റ്സ് ഫീച്ചറുമായി വാട്‌സാപ്പ്