നീണ്ടകര ഹാർബറിൽ മിന്നൽ പരിശോധന: 500 കിലോ പഴകിയ മീൻ പിടിച്ചെടുത്തു
കൊല്ലം: നീണ്ടകര ഹാർബറിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 500 കിലോ പഴകിയ മീൻ പിടിച്ചെടുത്തു. ഹാർബർ വഴി പഴകിയ മീൻ എത്തുന്നുണ്ട് എന്ന വിവരത്തെ തുടർന്നാണ് പരിശോധന നടന്നത്.
മത്സ്യ ബന്ധന ബോട്ടിലെ സ്റ്റോറിൽ നിന്നാണ് കേടായ മീൻ കണ്ടെടുത്തത്. ഈ മൽസ്യം കുഴിച്ചുമൂടി. മീനിലെ രാസവസ്തു സാന്നിധ്യം ഉണ്ടെങ്കിൽ അവ കണ്ടെത്താനായി സാമ്പിളുകൾ ശേഖരിച്ചു കൊച്ചിയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരം പരിശോധന ഉണ്ടാകും എന്നാണു സൂചന.