അനുബന്ധ വാര്‍ത്തകള്‍
- കണ്ണില്ലാത്തപ്പോഴേ കണ്ണിന്റെ വില അറിയു! നേത്രങ്ങളെ സഹായിക്കാന്‍ ഈ നാലു ഭക്ഷണങ്ങള്‍ കഴിക്കാം
- ആ നടിയുടെ തിരിച്ചുവരവില്‍ ഞാന്‍ അഭിനയിച്ചു, എന്നാല്‍ എന്റെ സിനിമയില്‍ ഒരു വേഷം ചെയ്യാന്‍ വിളിച്ചപ്പോള്‍ നോ പറഞ്ഞു: മംമ്ത
- ഈ വെള്ളം കുടിക്കുന്നത് നിങ്ങളുടെ മറവിരോഗത്തെ തടയും!
- മുവാറ്റുപുഴയില്‍ ടെലിവിഷന്‍ ദേഹത്തേക്ക് മറിഞ്ഞ് വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം
- ക്ഷണക്കത്ത് റെഡി ! കല്യാണം എപ്പോഴാ? വിശേഷങ്ങളുമായി നടി ശ്രീവിദ്യ മുല്ലച്ചേരി
എം.വി.നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു; രാഷ്ട്രീയത്തില്‍ സജീവമാകും
സിഎംപി നേതാവും മുന്‍ മന്ത്രിയുമായ എം.വി.രാഘവന്റെ മകന്‍ കൂടിയാണ് നികേഷ് കുമാര്‍
MV Nikesh Kumar
റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം.വി.നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നതിനു വേണ്ടിയാണ് നികേഷ് 28 വര്‍ഷത്തെ മാധ്യമജീവിതത്തിനു ഫുള്‍സ്റ്റോപ്പ് ഇട്ടിരിക്കുന്നത്. പൊതുരംഗത്ത് സജീവമായിരിക്കുമെന്ന് നികേഷ് റിപ്പോര്‍ട്ടര്‍ ടിവിയില്‍ പ്രതികരിച്ചു.
പുതിയൊരു കര്‍മരംഗം തേടിയാണ് പോകുന്നത്. സിപിഎം അംഗമായി പൊതുരംഗത്ത് സജീവമാകുമെന്നും നികേഷ് കുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് ചാനലുകളിലാണ് കഴിഞ്ഞ 28 വര്‍ഷമായി നികേഷ് കുമാര്‍ പ്രവര്‍ത്തിച്ചത്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാധ്യമപ്രവര്‍ത്തനത്തിന് അവധി നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ച നികേഷ് കുമാര്‍ മുസ്ലിം ലീഗിലെ കെ.എം.ഷാജിയോട് പരാജയപ്പെട്ടു. സിഎംപി നേതാവും മുന്‍ മന്ത്രിയുമായ എം.വി.രാഘവന്റെ മകന്‍ കൂടിയാണ് നികേഷ് കുമാര്‍.