1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Murder Udayanapuram Vaikkom

മകൻ മാതാവിനെ ചെളിയിൽ മുക്കി കൊലപ്പെടുത്തി

Murder
വൈക്കം: മകനും മാതാവും തമ്മിലുണ്ടായ തർക്കം വയോധികയായ മാതാവിന്റെ കൊലപാതകത്തിൽ കലാശിച്ചു. തർക്കത്തിനിടെ മാതാവിനെ പ്രതി ക്രൂരമായി മർദ്ദിക്കുകയും അടുത്തുള്ള തോട്ടിലെ ചെളിയിൽ ഏറെ നേരം മുക്കിപിടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞു മൂന്നരയോടെ വൈക്കം ഉദയനാപുരം വൈകപ്രയാറിലാണ് സംഭം നടന്നത്. കൊച്ചുകണിയാന്തറ വീട്ടിൽ മന്ദാകിനി എന്ന 68 കാരിയെ 43 കാരനായ ബൈജുവാണ് ഇത്തരത്തിൽ കൊലചെയ്തത്. സംഭവം അറിഞ്ഞു നാട്ടുകാർ വൈക്കം പോലീസിൽ വിവരം അറിയിക്കുകയും മന്ദാകിനിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെങ്കിലും രക്ഷിക്കാനായില്ല.

പല ദിവസങ്ങളിലും ബൈജു മദ്യപിച്ചു വീട്ടിലെത്തി മാതാവിനെ മർദ്ദിക്കാറുണ്ടെന്നാണ് നാട്ടുകാർ പറഞ്ഞത്. വൈക്കം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു
അടുത്ത ലേഖനം
കൂട്ടം കുറച്ചാൽ നേട്ടം കൂടുമെന്ന് തൃശൂർ ജില്ലാ കളക്‌ടർ, സിപിഎം സമ്മേളനങ്ങളിലെ ചിത്രങ്ങൾ കമന്റുകളായി നിറഞ്ഞതോടെ കമന്റ് ബോക്‌സ് ഓഫ്